കണ്ണൂരിൽ മുഴക്കുന്നിൽ, നാടൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്.തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് സ്ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കാടും പടലും പിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ബോംബിൽ തട്ടിയപ്പോഴാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.സ്ത്രീയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.ആളൊഴിഞ്ഞ പല പറമ്പുകളും അക്രമികളും സാമൂഹിക വിരുദ്ധരും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ചു വയ്ക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് സമീപവാസികൾ പരാതിപ്പെട്ടു.
Discussion about this post