ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത 38 വയസ്സുകാരനാണ് രോഗം ബാധിച്ചത്.കേപ് ടൗണിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് ആണ് രോഗബാധ കണ്ടെത്തിയത്. ഭാര്യയോടൊപ്പം ഇറ്റലിയിലേക്ക് യാത്ര പോയ 10 അംഗ സംഘത്തിലെ ഒരാൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രാലയം രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആരംഭം ചൈനയിലാണെങ്കിലും എൺപതിലധികം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടർന്നു പിടിച്ചിട്ടുണ്ട്.











