കലാപബാധിത മേഖലയില്‍ നിന്ന് ഏകപക്ഷീയമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ആയിരത്തിലധികം പരാതികളാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ ലഭിച്ചത്. റിപ്പോര്‍ട്ടിംഗിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതികള്‍. ജയ് ശ്രീറാം മുഴക്കി അക്രമികള്‍ കലാപം അഴിച്ചു വിടുന്നു, പള്ളി ആക്രമിച്ചു തുടങ്ങിയ ഒരു വിഭാഗത്തിന്റെ അക്രമം മാത്രം ചൂണ്ടിക്കാട്ടുന്നതാണ് ഡല്‍ഹിയില്‍ നിന്നും ഒരു റിപ്പോര്‍ട്ടര്‍ നല്‍കിയ ടെലിഫോണ്‍ റിപ്പോര്‍ട്ട് എന്നും പരാതിയില്‍ വ്യക്തമാക്കി.
പോലിസിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇവയെ കാര്യമായി എടുക്കാതെ പോലിസ് നോക്കി നില്‍ക്കുന്നു. ഒറു വിഭാഗം കലാപകാരികളെ സഹായിക്കുന്നു എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടിംഗ്. സംഘര്‍ഷ ബാധിത മേഖലയില്‍ മതം വിഭാഗങ്ങളുടെ പേര് സൂചിപ്പിക്കുന്ന തരത്തില്‍ പോലും റിപ്പോര്‍ട്ടിംഗ് പാടില്ല എന്ന് കേന്ദ്രമന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ഒരു വിഭാഗം അക്രമം നടത്തുകയാണെന്നും, വംശഹത്യയാണ് നടക്കുന്നതെന്നും പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായത്. ഇത് മാധ്യമ ധര്‍നമ്മത്തിന് നിരക്കുന്നതല്ലെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഏഷ്യാനെറ്റിനെ നിരോധിച്ച നടപടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഇന്ന് രാവിലെ പിന്‍വലിച്ചിരുന്നു, ഏഷ്യാനെറ്റ് മാപ്പ് എഴുതി നല്‍കിയതോടെയാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍തുക പിഴയായും ചാനലില്‍ നിന്നും ഈടാക്കിയിട്ടുണ്ട്. മാപ്പപേക്ഷയും പിഴയൊടുക്കലും നടത്തുന്ന പക്ഷം നിരോധനം നീക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ ആണ് മാപ്പെഴുതി നല്‍കിയത്. ഇതോടെ ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചു.
നേരത്തെ ഡല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളി കത്തിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍.സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് നിരോധനം വന്നത്. നേരത്തെ തന്നെ മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. ചാനല്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് 48 മണിക്കൂര്‍ സംപ്രേഷണവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പുലര്‍ച്ചയോടെ സംപ്രേഷണം പുനരാരംഭിച്ചു.








Discussion about this post