മഹാരാഷ്ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി മാഞ്ഞുപോകുന്നു എന്ന ആരോപണം രാഷ്ട്രീയ പോരിന് തിരികൊളുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരന്മാരെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ‘വോട്ട് മോഷ്ടിക്കുന്നത്’ ദേശവിരുദ്ധ നടപടിയാണെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.മുംബൈ നഗരസഭ (BMC) ഉൾപ്പെടെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് ഈ മഷി വിവാദം ആഞ്ഞടിച്ചത്.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ബിജെപി പരിഹസിച്ചു. വോട്ടെണ്ണുന്നതിന് മുൻപേ തോൽവി സമ്മതിച്ച പ്രതിപക്ഷത്തിന്റെ ‘ഒടുക്കത്തെ അടവാണിത്’ എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.”ബഹാന (ന്യായം) ബ്രിഗേഡ് തിരിച്ചെത്തിയിരിക്കുന്നു! എണ്ണൽ തീരും മുൻപേ തോൽവി സമ്മതിച്ചോ? വിശ്വസിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പറയുന്നതാണ് രാഹുലിന്റെ ശൈലി. അദ്ദേഹം ഇപ്പോൾ താക്കറെമാരുടെ വാദങ്ങൾ ഏറ്റുപിടിക്കുകയാണ്.”
കഴിഞ്ഞ വർഷം നടന്ന ബിഹാർ തിരഞ്ഞെടുപ്പിലെ വോട്ട് മോഷ്ടിക്കൽ ആരോപണങ്ങൾ എവിടെപ്പോയി എന്നും ബിജെപി ചോദിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം കൊഴുത്തതോടെ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC) അന്വേഷണത്തിന് ഉത്തരവിട്ടു. 2011 മുതൽ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഈ മാർക്കർ പേനകൾ ഉപയോഗിക്കുന്നുണ്ടെന്നും മഷി മാഞ്ഞുപോകുന്നു എന്ന വീഡിയോകൾ ഗൂഢാലോചനയാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തുടനീളം ഉപയോഗിച്ച മാർക്കർ പേനകൾ സാമ്പിളായി എടുത്ത് ഗുണനിലവാരം പരിശോധിക്കും. ഒരു സ്വകാര്യ കമ്പനിയാണ് ഈ പേനകൾ വിതരണം ചെയ്തത്.










Discussion about this post