മുംബൈ : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൻവിജയം സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ കോർപ്പറേഷൻ ഉൾപ്പെടെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി സഖ്യം ലീഡ് ചെയ്യുന്നു. ആദ്യമായാണ് മുംബൈ കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. അതേസമയം ബിജെപി അധികാരത്തിലെത്തുന്നതിൽ ജനങ്ങൾ പേടിക്കേണ്ടെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. തോറ്റാലും ഞങ്ങളുടെ പാർട്ടി ജനങ്ങൾക്കൊപ്പം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.
“മുംബൈ പോലുള്ള ഒരു നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടിംഗ് രീതി ഗുരുതരമായ കാര്യമാണ്. ഇവിഎം മെഷീൻ ശരിയായി പ്രവർത്തിക്കുന്നില്ല… തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളെ ശ്രദ്ധിക്കാൻ തയ്യാറല്ല. പോളിംഗ് ശതമാനം കണക്കാക്കുന്നതിന് മുമ്പുതന്നെ എക്സിറ്റ് പോളുകൾ വന്നു, ബിജെപി വിജയം ആഘോഷിക്കാൻ തുടങ്ങി, പക്ഷേ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ഞങ്ങൾ അവർക്ക് ഉറപ്പു നൽകുകയാണ്. ഞങ്ങളുടെ പാർട്ടി എന്നും അവരോടൊപ്പം ഉണ്ടാകും,” എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു.










Discussion about this post