2012-ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അയാളും ഞാനും തമ്മിൽ’ മലയാള സിനിമയിലെ ഏറ്റവും മികച്ച മെഡിക്കൽ ഡ്രാമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ മനോഹരമായ തിരക്കഥയും പൃഥ്വിരാജിന്റെ കരിയറിലെ മികച്ച പ്രകടനവും ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
യുവ ഡോക്ടറായ രവി താരകന്റെ നിരുത്തരവാദപരമായ ജീവിതത്തിൽ നിന്ന് പക്വതയുള്ള ഒരു മനുഷ്യനിലേക്കുള്ള മാറ്റമാണ് സിനിമയുടെ പ്രമേയം. ഡോക്ടർമാരുടെ ജീവിതവും അവർ നേരിടുന്ന ധാർമ്മികമായ പ്രതിസന്ധികളും ചിത്രം വളരെ ആഴത്തിൽ ചർച്ച ചെയ്തു. ആ വർഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ (പൃഥ്വിരാജ്) തുടങ്ങി നിരവധി സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി.
ചിത്രത്തിൽ പൃഥ്വിരാജിന്റെ രവി തരകൻ മികച്ച് നിന്നെങ്കിലും ആ ഒപ്പം കൈയടി നേടിയത് പ്രതാപ് പോത്തൻ അവതരിപ്പിച്ച ഡോ. സാമുവലും കലാഭവൻ മണി അവതരിപ്പിച്ച എ.എസ്.ഐ പുരുഷോത്തമനും ആയിരുന്നു. ചിത്രത്തിൽ തന്നെ ഒരുപാട് ദ്രോഹിച്ച എ.എസ്.ഐ പുരുഷോത്തമന്റെ കുഞ്ഞിനെ ചികിത്സ നൽകാതെ രവി തരകൻ പിന്മാറുമ്പോൾ കലാഭവൻ മണി അയാളുടെ കാലിൽ വീഴുന്ന ഒരു രംഗമുണ്ട്.
ഇതിനെക്കുറിച്ച് ലാൽ ജോസ് ഇങ്ങനെ പറഞ്ഞു:
” തന്നെ ഒരുപാട് ദ്രോഹിച്ച, തന്റെ സ്വപ്‌നങ്ങൾ തകർത്ത ആളുടെ കുഞ്ഞിന് രവി ചികിത്സ നൽകാതെ നിൽക്കുന്ന സീൻ. എന്റെ സിനിമയിൽ മണി ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയിക്കുന്നത്. എന്നാൽ രാജുവിന്റെ കാലിൽ വീഴാൻ പോകുന്ന സീനിന് മുമ്പ് മണി അത്ര സന്തുഷ്ടൻ ആയിരുന്നില്ല. ഒരു ഡോക്ടറുടെ കാലിൽ പൊലീസ് ഉദ്യോഗസ്ഥൻ വീഴേണ്ട ആവശ്യമുണ്ടോ എന്നൊക്കെ മണി ചോദിച്ചു. എന്നാൽ ആ സീനിന്റെ ആഴം പറഞ്ഞ് കൊടുത്തപ്പോൾ മണിക്ക് അത് മനസിലായി. ശരിക്കും നമ്മളെ വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്ന രംഗമാണ് അത്. പക്ഷെ അതിഗംഭീരമായി മണി അത് ചെയ്തു.”
പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ ചിത്രം. ‘ചോക്ലേറ്റ്’ ഹീറോ ഇമേജിൽ നിന്ന് മാറി ഗൗരവമുള്ള വേഷങ്ങൾ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.













Discussion about this post