മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ വിസ്മയിപ്പിക്കുന്ന മെയ്‌വഴക്കവും സ്വാഭാവികതയും കൊണ്ടുവന്ന നടനാണ് മോഹൻലാൽ. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്നും ആരാധകരെയും സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സിനിമയിൽ എത്തുന്നതിന് മുമ്പ് സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു അദ്ദേഹം. കൂടാതെ തായ്‌ക്കൊണ്ടോയിൽ ഓണററി ബ്ലാക്ക് ബെൽറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ സ്പടികം സിനിമയിലെ മുണ്ടുപറിച്ചുള്ള ഇടി മലയാളത്തിലെ എക്കാലത്തെയും വലിയ മാസ്സ് ആക്ഷൻ ശൈലിയായി മാറി. കളരിപ്പയറ്റിലെ അദ്ദേഹത്തിന്റെ അസാമാന്യമായ പ്രാവീണ്യം തെളിയിച്ച ചിത്രമായിരുന്നു തച്ചോളി വർഗ്ഗീസ് ചേകവർ. അങ്ങനെ അദ്ദേഹം ആക്ഷൻ രംഗങ്ങളിൽ ഞെട്ടിച്ച സിനിമകൾ ഏറെയാണ്.
മോഹൻലാലിൻറെ ആക്ഷൻ രംഗത്തെ മികവ് കണ്ട് താൻ അതിശയിച്ചു പോയ ഒരു സംഭവത്തെക്കുറിച്ച് സംവിധയകാൻ ലാൽ ജോസ് ഇങ്ങനെ പറഞ്ഞു:
“മോഹൻലാലിനെ പോലെ ആക്ഷൻ രംഗങ്ങളിൽ ഞെട്ടിച്ച മറ്റൊരു നടൻ ഇല്ല. ഞാൻ അദ്ദേഹവുമായി ചെയ്ത സിനിമകൾ കുറവ് ആയിരുന്നു എങ്കിലും ഞാൻ അസ്സോസിയേറ്റ് ഡയറക്ടറായി കരിയർ തുടങ്ങിയ കാലത്ത് അദ്ദേഹവുമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. കമൽ സാറിന്റെ സിനിമകളായ വിഷ്ണുലോകവും ഉള്ളടക്കവുമോക്കെ അതിന് ഉദാഹരണമാണ്. വളരെ ആവശ്യമുണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ സിനിമകളിൽ ആക്ഷൻ രംഗങ്ങൾ ഉണ്ടാകൂ. എന്താണ് മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളിലെ റേഞ്ച് എന്ന് ഞാൻ കണ്ടത് തമ്പി കണ്ണന്താനം സാറിന്റെ മാന്ത്രികം എന്ന ചിത്രത്തിലാണ്.”
“മാന്ത്രികം സിനിമയിലെ ഫൈറ്റ് മാസ്റ്റർ ശരിക്കും ഒരു ഗുസ്തിക്കാരനാണന്, ലാലേട്ടനും അതുപോലെ തന്നെ അത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിൽ ഇരുവരും നിറഞ്ഞാടി. അതിൽ ബുദ്ധിമുട്ടേറിയ ആക്ഷന് രംഗം ഫൈറ്റ് മാസ്റ്റർ ചെയ്തു കാണിക്കുന്ന ഒരു സന്ദർഭം ഉണ്ടായി. ഞാൻ അത് കണ്ടപ്പോൾ ലാലേട്ടനെ നോക്കി, അദ്ദേഹം പുറംവേദനയുടെ ബുദ്ധിമുട്ട് കാരണം മരുന്നൊക്കെ കഴിക്കുന്നത് രാവിലെ കണ്ടതാണ്. അങ്ങനെ ഉള്ള ആൾ എങ്ങനെ ഇതൊക്കെ ഇനി ചെയ്യും എന്നതായിരുന്നു എന്റെ പേടി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ലാലേട്ടൻ അത് അതിഗംഭീരമായി ചെയ്തു. എന്റെ ഞെട്ടിയുള്ള ഇരുപ്പ് കണ്ടപ്പോൾ ‘ ഇവൻ എന്താ ആക്ഷൻ രംഗം കണ്ടിട്ടില്ലേ’ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം.”
മോഹൻലാലിനെ നായകനാക്കി പിൽക്കാലത്ത് വെളിപാടിന്റെ പുസ്തകം എന്ന സിനിമയും ലാൽ ജോസ് ഒരുക്കി.













Discussion about this post