മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ബിജെപി നയിക്കുന്ന മഹായുതി സഖ്യം 118 സീറ്റുകളിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. 114 സീറ്റ് എന്ന കേവല ഭൂരിപക്ഷം കടന്നതോടെ മുംബൈ കോർപ്പറേഷനിൽ ആദ്യമായി അധികാരത്തിൽ എത്താൻ ഒരുങ്ങുകയാണ് ബിജെപി. 25 വർഷങ്ങളോളം നീണ്ട താക്കറെ കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ചു കൊണ്ടാണ് ഇത്തവണ ബിജെപി മുംബൈ കോർപ്പറേഷൻ പിടിച്ചെടുത്തിരിക്കുന്നത്.
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന യു ബി ടി വിഭാഗം നേതൃത്വം നൽകുന്ന സഖ്യം നിലവിൽ 70 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ധവ് താക്കറെ രാജ് താക്കറെയുമായി സഖ്യം രൂപീകരിച്ചെങ്കിലും ഇപ്പോൾ വലിയ നിരാശയാണ് ജനങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്നതിനാൽ മാത്രമാണ് താക്കറെ കുടുംബത്തിന് അധികാരം ലഭിച്ചിരുന്നത് എന്നും ഇപ്പോൾ ബിജെപിയുടെ കൈ അവർ വിട്ടതോടെ ജനങ്ങൾ അവരെയും കൈവിട്ടു എന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാലെ സൂചിപ്പിച്ചു.










Discussion about this post