ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയതുള്‍പ്പടെ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ എഎപി നേതാവ് താഹിര്‍ ഹുസൈനെ പോലിസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനോട് താഹില്‍ സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. കലാപത്തിലെ പങ്ക് വെളിപ്പെട്ടതിന് പിറകെ താന്‍ എവിടെയൊക്കെ ഒളിവില്‍ കഴിഞ്ഞുവെന്ന് താഹില്‍ പോലിസുകാരോട് വ്യക്തമാക്കി. തന്നെ സഹായിച്ചവരെ സംബന്ധിച്ചു വിവരം നല്‍കി.
കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ഏഴ് ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലിസിനെ വെട്ടിച്ച് നെഹ്‌റു വിഹാറിലേക്ക് കടന്ന താഹിര്‍ പിന്നിട് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന മേഖലയായ ഓഖ്‌ലയിലേക്ക് രക്ഷപ്പെട്ടു. അവിടെ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതുള്‍പ്പടെ രണ്ട് പോണുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പോലിസ് പരിശോധിക്കുന്നുണ്ട്.
മുസ്തഫാഫാബാദിലെ മുന്ന്‌പേര്‍ താഹിറിനെ സഹയിച്ചുവെന്ന് പോലിസ് വെളിപ്പെടുത്തി. മുസ്തഫാബാദില്‍ പോലിസ് പരിശോധന തുടങ്ങിയതോടെ പ്രതി സക്കീര്‍ നഗറിലേക്ക് കടന്നു. ഇവിടെ ഒരാളുടെ വിട്ടില്‍ താമസിച്ചുവെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്.
നാല്‌പേര്‍ പ്രതിയെ സഹായിച്ചുവെന്നും ഇവരെ സംബന്ധിച്ച് വിവരം ലഭിച്ചുവെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഇയാളുടെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും, കല്ലുകളും തോക്കും പോലിസ് കണ്ടെത്തിയിരുന്നു.
Discussion about this post