അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവര്‍ക്കൊപ്പമാണ് താക്കറെ അയോധ്യക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.
നേരത്തെ അധികാരമേറ്റതിന് പിന്നാലെ അയോധ്യ സന്ദര്‍ശിക്കുമെന്ന് താക്കറെ അറിയിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു. ശിവസേനയുടെ ഹിന്ദുത്വ നിലപാടുകളില്‍ സഖ്യകക്ഷികള്‍ക്കുള്ള എതിര്‍പ്പ് മൂലമാണ് സന്ദര്‍ശനം വൈകിയതെന്നാണ് വിലയിരുത്തല്‍.
രാമക്ഷേത്രനിര്‍മ്മാണത്തിനായി രാം ജന്മഭൂമി ട്രസ്റ്റിന് മഹാരാഷ്ട്ര കൈമാറുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അയോധ്യയിലേക്ക് ഉടനെ വീണ്ടും എത്തുമെന്നും, സരയു നദിയില്‍ ആരതി നടത്തുമെന്നും ഉദ്ധവ് പറഞ്ഞു. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി സരയുവിലെ ആരതി സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരതിയ്ക്കായി പിന്നീട് എത്തുമെന്ന് ഉദ്ധവ് ്‌റിയിച്ചത്.
Discussion about this post