ഡല്‍ഹി: എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിന് ദൃശൃ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കണം. കാര്‍ഡിനായി ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും സുപ്രീംകോടതി.പാചകവാതക വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് സുപ്രീംകോടതി. പൊതുവിതരണ സമ്പ്രദായത്തിനും ആധാര്‍ നിര്‍ബന്ധമാക്കാം.
ആധാര്‍ കാര്‍ഡിന്റെ നിയമസാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ആധാര്‍ കാര്‍ഡ് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യത പൗരന്റെ മൗലികാവകാശമല്ലെന്നും ഭരണകൂടത്തിന് സ്വകാര്യതയിലേക്കു കടന്നുകയറാന്‍ അവകാശമുണ്ടെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
Discussion about this post