ലഖ്‌നൗ:രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കില്ലെന്ന നിയമം നടപ്പാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിന് പുറമെ ഇവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്ന ജനസംഖ്യാനിയമത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്.
നിലവില്‍ സംസ്ഥാനത്തെ ജനസംഖ്യ 20 കോടി കടന്നിട്ടുണ്ട്. ഇത് ആശങ്കാജനകമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ഇക്കാര്യം നിരവധി എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ജനസംഖ്യാവര്‍ധനവിനെ കുറിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൂചിപ്പിച്ചിരുന്നെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് വിശദീകരിച്ചു. രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനും ചിലയിടങ്ങളില്‍ നിയമമുണ്ട്. ഇത് ഞങ്ങള്‍ പരിശോധിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യാനിയമത്തെ കുറിച്ച് ഞങ്ങള്‍ പഠിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സമയമെടുക്കുമെങ്കിലും പുതിയ ജനസംഖ്യാനിയമം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post