കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ. പത്തനംതിട്ട ജില്ലയിലാണ് അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നി ഐത്തല സ്വദേശികൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്.
രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് തിരുവനന്തപുരത്ത് നടന്ന അടിയന്തര യോഗത്തിനു ശേഷം മാധ്യമങ്ങളെ വിവരമറിയിച്ചത്.അഞ്ചുപേരിൽ, മൂന്നുപേരും ഇറ്റലിയിൽ നിന്ന് എത്തിയവരാണ്. കൂടെയുള്ള രണ്ടു രോഗികളും ഇവരുടെ ബന്ധുക്കളാണ്.അതു കൊണ്ട് തന്നെ, അവർക്ക് ഇവരിൽനിന്നും രോഗം പകർന്നതാണ് എന്നാണ് വിശ്വസിക്കുന്നത്.
Discussion about this post