എൻ.സി.പിയും കോൺഗ്രസുമായുള്ള മഹാ വികാസ് അഖാഡി സഖ്യം, ശിവസേനയുടെ നാശത്തിനാണ് മുന്നറിയിപ്പു നൽകി നേതാവ് രഞ്ജിത്ത് ഷിൻഡെ.നവി മുംബൈയിലെ ശിവസേന നേതാവ് രഞ്ജിത്ത് ഷിൻഡേ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചു.തുർബെ മണ്ഡലത്തിലെ നേതാവായ ഷിൻഡേ, പാർട്ടിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ്.
“വർഷങ്ങളായി ഞാനും മറ്റു പ്രവർത്തകരും ശിവസേനയ്ക്കു വേണ്ടി ഇവിടെ അഹോരാത്രം കഷ്ടപ്പെടുന്നു.വളരെ കുറച്ച് അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ഇവിടെ, സേനയെ വളർത്തിയെടുത്തത് ഞങ്ങളാണ്.പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കേണ്ട പ്രവർത്തകരെ സഖ്യകക്ഷികളുടെ തീരുമാനമനുസരിച്ചാണ് ഇപ്പോൾ നിയമിക്കപ്പെടുന്നത്. അണികളുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗണേശ് നായിക്കിന്റെ കാഴ്ചപ്പാടും ദർശനങ്ങളും നഗരത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട് ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു.” എന്നും ഷിൻഡെ പറഞ്ഞു നിർത്തി.
Discussion about this post