സാമ്പത്തീക അഴിമതി കേസില്‍ അറസ്റ്റിലായ യെസ് ബാങ്ക് ചെയര്‍മാന്‍ റാണാ കപൂര്‍ കോണ്‍ഗ്രസ് നേതാവ് പ്രിയാ വദ്രയില്‍ നിന്ന് രണ്ട് കോടി രൂപയുടെ പെയിന്റിംഗ് വാങ്ങിയതായി വെളിപ്പെടുത്തല്‍. റാണാ കപൂര്‍ അറസ്റ്റിലായതിനെ പിറകെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതിന് പിറകെ ഇത് വലിയ അഴിമതിയാണെന്ന വിമര്‍ശനവുമായി ബിജെപി ഉള്‍പ്പടെയുള്ള കക്ഷികള്‍ രംഗത്തെത്തി.അറിയപ്പെടുന്ന ചിത്രകാരിയൊന്നുമല്ല പ്രിയങ്ക എന്നിട്ടും രണ്ട് കോടിയ്ക്ക് ചിത്രം വാങ്ങിയതില്‍ വലിയ അഴിമതിയുണ്ടെന്നാണ് വിമര്‍ശനം.
റാണ കപൂറിനെ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യെസ് ബാങ്കിന്റെ സ്ഥാപകനുമായുള്ള ബന്ധം പുറത്തുവന്നിരുന്നു.
അതേസമയം റാണ കപൂര്‍ പ്രിയങ്കയുടെ പെയിന്റിംഗ് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതില്‍ അഴിമതിയൊന്നും ഇല്ലെന്നാണ് അവരുടെ ന്യായീകരണം.
Discussion about this post