അമരാവതി : കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തലയ്ക്ക് ഒന്നരക്കോടി രൂപ വില പ്രഖ്യാപിച്ചിരുന്ന കൊടും കുറ്റവാളിയാണ്. തിപ്പിരി തിരുപ്പതി, സുദർശൻ എന്നിങ്ങനെയുള്ള പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. ഛത്തീസ്ഗഢ്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ സുരക്ഷാസേന നടത്തിയ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യത്തിലാണ് ദേവ്ജി വെടിയേറ്റ് കൊല്ലപ്പെട്ടത്.
55 ജവാൻമാർ രക്തസാക്ഷികളായ 2007 ലെ റാണിബോദ്‌ലി ആക്രമണത്തിന്റെയും,
2010 ഏപ്രിലിലെ ദന്തേവാഡ ആക്രമണത്തിന്റെയും സൂത്രധാരൻ ആയിരുന്നു ഈ കൊടും കുറ്റവാളി. 2007 മാർച്ച് 15 ന് ബസ്തറിൽ നടന്ന ഏറ്റവും ഭീകരമായ നക്സൽ ആക്രമണങ്ങളിലൊന്നായിരുന്നു റാണിബോദ്‌ലി ആക്രമണം. അർദ്ധരാത്രിക്ക് ശേഷം ഒന്നരയോടെ സൈനികർ ഉറങ്ങുന്ന സമയത്ത് പെട്രോൾ ബോംബുകൾ ഉപയോഗിച്ച് സൈനിക ക്യാമ്പ് ആക്രമിക്കുകയും, തീയിടുകയും വെടിവെപ്പ് നടത്തുകയും ചെയ്തു. കൂട്ടത്തോടെ നടത്തിയ ആക്രമണത്തിൽ 55 സൈനികർ കൊല്ലപ്പെടുകയും 25 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷനിലൂടെ ദേവ്ജി കൊല്ലപ്പെട്ടത് ഇന്ത്യൻ സൈനത്തിന് ഒന്നാകെ ഉണർവ്വ് നൽകിയ വാർത്തയാണ്.
ചൊവ്വാഴ്ച സുരക്ഷാ സേന കമ്മ്യൂണിസ്റ്റ് ഭീകരരുടെ കുപ്രസിദ്ധനായ കമാൻഡർ മാദ്‌വി ഹിദ്മയെ വധിച്ച പ്രദേശത്തിന് സമീപം വച്ചാണ് ഈ ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടലിൽ 50 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. 2 എകെ-47 ഉൾപ്പെടെ 8 ആയുധങ്ങളും കണ്ടെടുത്തു.
ആന്ധ്രാപ്രദേശിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരനായിരുന്ന ബസവരാജുവിന്റെ കൊലപാതകത്തിനുശേഷം ആണ് സംഘടന പുതിയ ജനറൽ സെക്രട്ടറിയായി തിപ്പിരി തിരുപ്പതി എന്ന ദേവ്ജിയെ നിയമിച്ചിരുന്നത്. 64 വയസ്സായിരുന്നു ഇയാളുടെ പ്രായം. ദക്ഷിണേന്ത്യയിൽ നക്സൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കുറ്റവാളിയാണ് ദേവ്ജി. ഗോവയെ കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു ഗറില്ലാ മേഖല സ്ഥാപിച്ചത് ഇയാളാണ്.
മറ്റൊരു പ്രമുഖ നേതാവ് കിഷൻജിയുടെ മരണശേഷം
പശ്ചിമ ബംഗാളിലെ ലാൽഗഡ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നു.









Discussion about this post