ഡൽഹി സ്‌ഫോടന കേസിൽ അറസ്റ്റിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരവനിത ഷഹീൻ ഷാഹിദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 വനിതകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ ഏജൻസികൾ. 19 സ്ത്രീകൾക്കായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ, ജില്ലാ പോലീസ് എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നതായാണ് വിവരം,
ഷഹീനിന്റെ പ്രസംഗങ്ങളിലും മറ്റും ആകൃഷ്ടരായി ഭീകരപ്രവർത്തനങ്ങളിൽ സ്വാധീനിക്കപ്പെടുന്ന സ്ത്രീകൾ ജമാതുൽ-മുമിനാത്’ എന്ന വനിതാ വിഭാഗം ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നുവോയെന്നും അതോ ഇവർ പിന്തുണാ ശൃംഖലയിൽപ്പെട്ടവരാണോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. 19 സ്ത്രീകളെ കണ്ടെത്തുന്നതിലൂടെ ഷഹീന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഏകദേശചിത്രം ലഭിക്കുമെന്നാണ് കരുതുന്നത്.
‘ഓപ്പറേഷൻ സിന്ദൂർ’ ബഹാവൽപുരിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഭീകരസംഘടന വനിതാ വിഭാഗം സ്ഥാപിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ പ്രധാന അംഗമാണ്. സാദിയ നേരിട്ടാണ് ഷാഹിനയ്ക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നാണ് വിവരം. ‘മാഡം സർജൻ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഇവർ, ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് പിന്നിൽ പ്രവർത്തിച്ചതായും കരുതപ്പെടുന്നു.









Discussion about this post