പാകിസ്താന്റെ മണ്ണിൽ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധനടപടിയായ ഓപ്പറേഷൻ സിന്ദൂരിനിടെ റാഫേൽ വിമാനങ്ങൾ തകർന്നെന്ന പ്രചരണങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന് അമേരിക്ക. ചൈനയുടെ യുദ്ധവിമാനമായ ജെ-35 ന്റെ പ്രരണത്തിനും വിൽപ്പനയ്ക്കും വേണ്ടിയാണ് ഈ കുപ്രചരണമെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു. യുഎസ്-ചൈന ഇക്കണോമിക്‌സ് ആൻഡ് സെക്യൂരിറ്റ് റിവ്യൂ കമ്മീഷൻ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യ-പാകിസ്താൻ സംഘർഷമുണ്ടായതിന് പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനായി എഐ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു. റഫാലിനെതിരെ ചിലർ മനഃപൂർവ്വം കുപ്രചരണം നടത്തുന്നതായി ഫ്രാൻസും വെളിപ്പെടുത്തിയിരുന്നു.













Discussion about this post