ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ റീലീസ് ആയ ബാരമുള്ള എന്ന ചലച്ചിത്രത്തിന് വൻ പ്രേക്ഷക പിന്തുണ. കശ്മീരിൻ്റെ പശ്ചാത്തലത്തിൽ ആദിത്യ സുഹാസ് ജംഭാലെയാണ് ചിത്രം സംവിധാനം ചെയ്തത്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഇത് ഒരു ഹിന്ദി ഭാഷാ ഹൊറർ ത്രില്ലർ ചിത്രമാണ്. ചിത്രത്തെ കുറിച്ച് ഇക്ബാൽ ബാപ്പുകുഞ്ചു പങ്കുവച്ച ഒരു നിരൂപണം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ചിത്രം, കാശ്മീരിനെ സംബന്ധിച്ചുള്ള മുഖ്യധാരചർച്ചകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന, കാശ്മീരി പണ്ഡിറ്റുകളുടെ യാതനകൾ അവതരിപ്പിച്ചുകൊണ്ട് എന്നെ വല്ലാതെ ഞെട്ടിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു
നെറ്റ്ഫ്ലിക്സിൽ റിലീസായ ബാരാമുള്ള എന്ന ചിത്രം, കാഷ്മീരിനെ സംബന്ധിച്ചുള്ള മുഖ്യധാരചർച്ചകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന, കാശ്മീരി പണ്ഡിറ്റുകളുടെ യാതനകൾ അവതരിപ്പിച്ചുകൊണ്ട് എന്നെ വല്ലാതെ ഞെട്ടിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു. 650 ഓളം പേർ കൊല്ലപ്പെടുകയും ഏകദേശം 1,45,000 പേർക്ക് സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ ദുരന്തഗാഥ ഈ സിനിമ അതീവ സൂക്ഷ്മതയോടെ ചിത്രീകരിക്കുന്നു. ശക്തമായ അതിമാനുഷിക ബിംബങ്ങൾ (Supernatural Imagery) ഉപയോഗിച്ചുകൊണ്ട്, പാകിസ്താനുമായി ബന്ധമുള്ള തീവ്രവാദികളുടെ ക്രൂരതകളെ സിനിമ തുറന്നുകാട്ടുന്നു. അതേ സമയം തന്നെ, സമാധാനം മാത്രം ആഗ്രഹിക്കുന്ന സാധാരണ കാശ്മീരി മുസ്ലീങ്ങളുടെ സഹാനുഭൂതിയെയും മനുഷ്യത്വത്തെയും സിനിമ എടുത്തു കാണിക്കുന്നുണ്ട്.
സിനിമയുടെ സങ്കീർണ്ണമായ ആഖ്യാനം, ബാരാമുള്ളയെ കാഷ്മീർ ചരിത്രത്തിലെ വേദനയേറിയ കാലഘട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലായി രൂപാന്തരപ്പെടുത്തുന്നു. വലിയൊരളവിൽ പുരോഗമനസമൂഹം പോലും അംഗീകരിക്കാൻ മടിക്കുന്ന ഒരു കൂട്ടായ മുറിവാണിതെന്നത് എന്നിൽ കുറ്റബോധമുണ്ടാക്കി എന്ന് തുറന്ന് പറയട്ടെ.
(ബാരമൂള്ള: സംവിധാനം ആദിത്യ സുഹാസ് ജാംഭലെ . നിർമ്മാണം ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും. മനവ് കൗളും ഭാഷ സുംബ്ലിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ചിത്രം 2025 നവംബർ 7-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു)










Discussion about this post