മാസത്തിലൊരിക്കൽ വീതം മൂന്നുമാസം തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്ന (തലാഖ്-ഇ-ഹസൻ) എന്ന ആചാരത്തിനെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പരിഷ്‌കൃതമായ ആധുനികസമൂഹത്തിൽ ഇത് തുടരാൻ സാധിക്കുന്നതാണോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. 2025 ലും ഇക്കാര്യങ്ങൾ അനുവദിക്കണോയെന്നും കോടതി ചോദിച്ചു.
കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്നും കോടതി പറഞ്ഞു. തലാഖ്-ഇ-ഹസൻ ആചാരത്തിനെതിരായ ഹർജിയിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്,ഉജ്ജൽ ഭൂയാൻ,എൻ കോടീശ്വരൻ സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ ഹെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിധി പ്രസ്താവിക്കാൻ ഹർജി അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് വിട്ടു.
ഇത്തരം ഏകപക്ഷീയമായ ആചാരങ്ങൾ ഭരണഘടനപ്രകാരമോ ആധുനിക ജനാധിപത്യ സമൂഹത്തിലോ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ഈ രീതി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തക ബേനസീർ ഹീന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേട്ട കോടതി, സ്ത്രീകളുടെ അന്തസിനെക്കുറിച്ചും, വിവേചനപരമായ സാമൂഹിക ആചാരങ്ങൾ തിരുത്തുന്നതിൽ ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ചും വാക്കാലുള്ള നിരീക്ഷണങ്ങൾ നടത്തി











Discussion about this post