ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം. കൊറോണ ബാധ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ, കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ഉത്സവം നടത്തുന്നത്.
ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയടുപ്പുകൾ നിരന്നുകഴിഞ്ഞു. കാലത്ത് കൃത്യം 10:20 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരും. ഉച്ചയ്ക്ക് 2:10-നാണ് നിവേദ്യം കഴിക്കേണ്ട സമയം. തലസ്ഥാനത്തെ നിരത്തുകളിൽ ആയിരക്കണക്കിന് പൊങ്കാലയടുപ്പുകൾ നിറഞ്ഞിരിക്കുകയാണ്.
ഇതിനിടെ, ജനങ്ങളുടെ സുരക്ഷ പ്രമാണിച്ച് കനത്ത ജാഗ്രതയിലാണ് സർക്കാർ.3,500 പോലീസുകാരെ സുരക്ഷാ മുൻകരുതലെന്ന നിലയിൽ സർക്കാർ വിന്യസിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവർ യാതൊരു കാരണവശാലും പൊങ്കാലയിടാൻ എത്തരുതെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.ഭക്ഷണപദാർത്ഥങ്ങളും ജലവും വിതരണം ചെയ്യാൻ സ്റ്റീൽ കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്. പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം അഭ്യർത്ഥിക്കാൻ 112 എന്ന ടോൾഫ്രീ നമ്പറും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
Discussion about this post