ഇറ്റലിയെ പിടിച്ചുലച്ചു കൊണ്ട് കോവിഡ്-19 പടരുന്നു. തിങ്കളാഴ്ച 97 പേർ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണസംഖ്യ 463 ആയി.
യൂറോപ്പിൽ, കോവിഡ്-19 മൂലം ഏറ്റവുമധികം ബാധിക്കപ്പെട്ട രാഷ്ട്രമാണ് ഇറ്റലി. ഇതുവരെ രാജ്യത്ത് 9,172 പേർക്ക് രോഗബാധയേറ്റിട്ടുണ്ട്. ലോകത്തെ ഏതു രാഷ്ട്രത്തേക്കാൾ മരണനിരക്ക് കൂടുതലുള്ളതും ഇറ്റലിയിലാണ്. ലൊംബാർഡിയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ ആ പ്രദേശത്ത് പ്രധാനമന്ത്രി ഗിസപ്പി കോൺടെ സമ്പൂർണ്ണ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post