ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസും കോഴിക്കോട് ഒരു കേസുമാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
Discussion about this post