ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയ പ്രിയങ്ക വദ്രയെ ആദായ നികുതി വകുപ്പ്് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രണ്ട് കോടി രൂപയ്ക്ക് പ്രിയങ്ക ഗാന്ധിയില്‍ നിന്ന് പെയിന്റിങ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍. എം.എഫ്. ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്കാണ് റാണാ കപൂര്‍ വാങ്ങിയത്.
ിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു. ഈ പെയിന്റിങ് വാങ്ങാന്‍ സൗത്ത് മുംബൈ മുന്‍ എം.പി. മിലിന്ദ് ദേവ്‌ര തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന് റാണ ചോദ്യംചെയ്യലില്‍ ഇ.ഡി. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
റാണയില്‍നിന്ന് ലഭിച്ച പണം ഷിംലയിലെ വീടിനുവേണ്ടി പ്രിയങ്ക ചെലവഴിച്ചെന്നാണ് ഇ.ഡി. കരുതുന്നത്. മിലിന്ദ് ദേവ്!രയെയും ഇ.ഡി. ചോദ്യംചെയ്യും. അതേസമയം, എം.എഫ്. ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് റാണയ്ക്ക് വിറ്റതില്‍ യാതൊരു അപാകതയുമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇക്കാര്യം ആദായനികുതി റിട്ടേണില്‍ പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി അറിയിച്ചു.
അഴിമതി ഒരു കലയാണെങ്കില്‍ അതിന്റെ കലാകാരനാണ് കോണ്‍ഗ്രസ്സെന്ന് പാര്‍ട്ടിവക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി. രാജീവിന് ലഭിച്ച പെയിന്റിങ് എങ്ങനെ പ്രിയങ്കയ്ക്ക് കിട്ടിയെന്നും ഇത്രയും ഉയര്‍ന്നവില എങ്ങനെ ലഭിച്ചെന്നും സംബിത് പത്ര ചോദിച്ചു. എവിടെ അഴിമതിയുണ്ടോ അവിടെയെല്ലാം കോണ്‍ഗ്രസ്സുണ്ടാകും. കോണ്‍ഗ്രസ്സിന്റെ ശതാബ്ദി ആഘോഷിച്ച 1985ലാണ് എം.എഫ്. ഹുസൈന്‍ രാജീവ് ഗാന്ധിക്ക് പെയിന്റിങ് സമ്മാനിച്ചത്.









Discussion about this post