തെക്കൻ ഏഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ അട്ടിമറിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പ്രതിനിധി ഡൽഹിയിൽ ചുമതലയേറ്റു. താലിബാൻ ഭരണകൂടം നിയമിച്ച പുതിയ അംബാസഡർ മുഫ്തി നൂർ അഹമ്മദ് നൂർ കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ചുമതലയേറ്റെടുത്തത്. ഇതോടെ, വർഷങ്ങളായി പാവയായി അഫ്ഗാനെ കണ്ടിരുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ ഡിവിഷൻ) ആനന്ദ് പ്രകാശുമായി നൂർ അഹമ്മദ് നൂർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം വിസ നടപടികൾ ലഘൂകരിക്കുന്നതും ചർച്ചയായി.
ഇന്ത്യ-അഫ്ഗാൻ ബന്ധം ദൃഢമാകുന്നത് കണ്ടുനിൽക്കാനാകാതെ പാകിസ്താൻ വാർത്താവിനിമയ മന്ത്രി അട്ടാവുള്ള തരാർ വിഷം തുപ്പുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. “ഇന്ത്യയിൽ നിന്ന് പണം വാങ്ങി പാകിസ്താനിൽ സ്ഫോടനം നടത്തുന്നത് ഏത് തരം ഇസ്ലാമാണ്?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ ചോദ്യം. എന്നാൽ സ്വന്തം നാട്ടിലെ 5,000-ത്തോളം ഭീകരാക്രമണങ്ങൾ നിയന്ത്രിക്കാനാകാതെ പാകിസ്താൻ വിറയ്ക്കുമ്പോൾ, ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടതിന്റെ നിരാശയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നതെന്ന വിമർശനം ശക്തമായി..പാകിസ്താൻ അതിർത്തികൾ അടയ്ക്കുകയും അഫ്ഗാൻ ജനതയെ പട്ടിണിക്കിടുകയും ചെയ്തപ്പോൾ, ഇന്ത്യ ഗോതമ്പും മരുന്നുകളും വാക്സിനുകളും നൽകി അവരെ സഹായിച്ചു.ചബഹാർ പോർട്ട് വഴി ഇന്ത്യയുമായുള്ള വ്യാപാരം അഫ്ഗാൻ വർദ്ധിപ്പിച്ചു. 2025 ഒക്ടോബറിൽ അഫ്ഗാന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി ഇന്ത്യ മാറി.പാക് മരുന്നുകളുടെ നിരോധനത്തെത്തുടർന്ന് ഇന്ത്യൻ മരുന്നുകൾക്ക് അഫ്ഗാനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തികൾ അടച്ചതോടെ പാക് വ്യാപാരികൾക്ക് പ്രതിമാസം 177 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയെ ആശ്രയിക്കാൻ താലിബാൻ തീരുമാനിച്ചത് പാകിസ്താൻ നട്ടെല്ലൊടിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ ഭാരതം നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകൾ അഫ്ഗാനിസ്ഥാനിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ഇന്ത്യയും താലിബാൻ പ്രതിനിധിയെ സ്വീകരിച്ചതോടെ മേഖലയിൽ പാകിസ്താൻ കൂടുതൽ ഒറ്റപ്പെടുകയാണ്. ഖനനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ നിക്ഷേപം കൂടി എത്തുന്നതോടെ അഫ്ഗാനിസ്ഥാൻ പാകിസ്താനിൽ നിന്നുള്ള ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കും.













Discussion about this post