മോസ്‌കോ : മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണാനായി നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഇറാൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുടിൻ ഇസ്രായേൽ-ഇറാൻ ഭരണാധികാരികളുമായി ചർച്ച നടത്തി. റഷ്യൻ പ്രസിഡന്റ് പുടിൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഇന്ന് ഫോണിൽ വിഷയം ചർച്ച ചെയ്തു. തുടർന്ന് അദ്ദേഹം ഇറാൻ പ്രസിഡണ്ടിനെയും ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു.
മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനും സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുമുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങൾ പുടിൻ ആരംഭിച്ചതായി ക്രെംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലും ഇറാനിലും നിലനിൽക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറായതായാണ് ക്രെംലിൻ അറിയിക്കുന്നത്. സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഏറ്റവും നല്ല ഓപ്ഷൻ ഒരു രാഷ്ട്രീയ മാർഗമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സ്ഥിതിഗതികൾ ശാന്തമാക്കാൻ പുടിൻ തുടർന്നും പ്രവർത്തിക്കുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.











Discussion about this post