ന്യൂഡൽഹി : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിനും വികസനത്തിനുമായി ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ മഹത്തായ വിജയം എന്ന് അദ്ദേഹം വ്യക്തമാക്കി. വികസനത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും നയങ്ങളെ ജനങ്ങൾ അഭിനന്ദിച്ചു. പൊതുജനങ്ങൾ നൽകിയ ഈ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
” നന്ദി മഹാരാഷ്ട്ര! സംസ്ഥാനത്തെ ഊർജ്ജസ്വലരായ ജനങ്ങൾ എൻഡിഎയുടെ പൊതുജനക്ഷേമത്തിന്റെയും സദ്ഭരണത്തിന്റെയും അജണ്ടയെ അനുഗ്രഹിച്ചു. വിവിധ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ മഹാരാഷ്ട്രയിലെ ജനങ്ങളുമായുള്ള എൻഡിഎയുടെ ബന്ധം കൂടുതൽ ആഴത്തിലായിട്ടുണ്ടെന്ന് തെളിയിക്കുന്നു. ഞങ്ങളുടെ വികസന രേഖയും ദർശനവും ജനങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി. പുരോഗതി ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ മഹത്തായ സംസ്കാരം ആഘോഷിക്കുന്നതിനുമാണ് ഈ വോട്ട്,” എന്ന് മോദി എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതി.










Discussion about this post