ഡല്‍ഹി: രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ മാഗി നൂഡില്‍സിന്റെ നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ ദേശീയ ഉപഭോക്തൃകോടതിയെ സമീപിച്ചു. കഴിഞ്ഞ ജൂണിലാണ് മാഗി നൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്.
നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് രുചിക്കുവേണ്ടി ചേര്‍ത്തിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്നു നൂഡില്‍സിന്റെ ലേബലില്‍ രേഖപ്പെടുത്തി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നാണ് പരാതി. നൂഡില്‍സില്‍ ഈയത്തിന്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Discussion about this post