ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗ്രനേഡ് കണ്ടെത്തി. കാരല്ക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ക്യാമ്പിന് സമീപത്ത് രാവിലെയോടെയാണ് ഗ്രനേഡ് കണ്ടെത്തിയത്. ഉടനെ ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചു.
ബോംബ് സ്ക്വാഡ് എത്തി റാംബാഗിലെ അണക്കെട്ട് പ്രദേശത്ത് എത്തിച്ചാണ് ഗ്രനേഡ് നിര്‍വ്വീര്യമാക്കിയത്.
സംഭവം അറിഞ്ഞ് എത്തിയ വിദഗ്ധര്‍ ക്യാമ്പിലും പരിസരത്തും പരിശോധന നടത്തി. സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഉപയോഗിച്ച ഗ്രനേഡ് ആണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post