ഹോളിവുഡിലെ വിഖ്യാത നടന്മാരിൽ ഒരാളായ ടോം ഹാങ്ക്സിനും കൊറോണ വൈറസ് ബാധ. ഹാങ്ക്സിന്റെ ഭാര്യ റീത്ത വിത്സണും പരിശോധനയിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
തങ്ങൾ ഓസ്ട്രേലിയയിലായിരിക്കുമ്പോൾ ഒരു പനി ബാധിച്ചതാണ് തുടക്കമെന്നും ഇപ്പോൾ ഇരുവരും ഐസൊലേറ്റഡ് ആണെന്നും, സദാസമയവും ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ടെന്നും ആരാധകരും ഭയപ്പെടേണ്ടതില്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.
Discussion about this post