കോൺഗ്രസിലേക്ക് ചേരാനുള്ള വാഗ്ദാനങ്ങളെ നിശിതമായി വിമർശിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ.
കോൺഗ്രസ് നിയമസഭാംഗമായ ഭാരത്ജി താക്കൂർ, “15 ബിജെപി എംഎൽഎമാരുടെ ഒപ്പം 15 ബിജെപി എംഎൽഎമാരുടെ ഒപ്പം പാർട്ടിയിലേക്ക് വന്നാൽ ഉറപ്പായും നിതിൻ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം നൽകും”എന്ന് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച നിയമസഭാ സമ്മേളനത്തിനു മുൻപ് മാധ്യമങ്ങളുടായിരുന്നു അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തിയത്.
എന്നാൽ, തന്റെ ഹൃദയത്തിലും രക്തത്തിലും ബിജെപി നിറഞ്ഞു നിൽക്കുന്നുവെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേൽ പ്രസ്താവിച്ചത്.പണ്ട്,ജനസംഘത്തിന്റെ കാലം തൊട്ട് താൻ ഈ ആശയത്തിലാണ് വിശ്വസിക്കുന്നത്. തന്റെ അവസാന ശ്വാസം വരെയും ബിജെപിയിൽ തന്നെ തുടരുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
Discussion about this post