തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ രോഗി ദുബായില്‍ നിന്നും തൃശൂരിലെ രോഗി ഖത്തറില്‍ നിന്നുമാണ് എത്തിയത്. കൊറോണ പൂര്‍ണമായും നിയന്ത്രണ വിധേയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗത്തിന്റെ പേരില്‍ വിദേശികളെ അപമാനിക്കരുത്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നു. ഇയാളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post