ഡല്‍ഹി: വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ലോക്സഭിയില് വീണ്ടും ഭരണ പ്രതിപക്ഷ ബഹളം. ലളിത് മോദി വിവാദത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചു. അടിയന്തര പ്രമേയം അനുവദിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മാത്രമേ അടിയന്തര പ്രമേയത്തിന് തങ്ങള്‍ ഉള്ളൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിവരികയാണ്.
Discussion about this post