ചെന്നൈ: നടന്‍ വിജയ് ആദായനികുതി വെട്ടിച്ചുവെന്ന ആരോപണത്തില്‍ ആദായനികുതിവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തലുകള്‍ പുറത്ത്. നടന്‍ വിജയ് ആദായനികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമാണ് നടന് വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്‍കിയത്.
വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായനികുതിവകുപ്പ് പറഞ്ഞു.
ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് വിജയിയുടെ വീട്ടില്‍ ആദായനികുതിവകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു.
മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ് വിജയ്യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
നിലവിൽ അവധി ആഘോഷിക്കാനായി കുടുംബവുമായി വിദേശത്താണ് താരം.
Discussion about this post