രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഉറച്ചതെന്ന് കരുതുന്ന സീറ്റ് പിടിക്കാന്‍ ബിജെപിയുടെ കരുനീക്കം. രണ്ട് ഉറച്ച് സീറ്റുകള്‍ക്ക് പുറമെ മൂന്നാമതൊരു സീറ്റ് കൂടി വിജയിച്ചു കയറാനാണ് ബിജെപിയുടെ നീക്കം . ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി. മൂന്നാം സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. പഴയ കോണ്‍ഗ്രസ് നേതാവ് നരഹരി അമീനാണ് പത്രികനല്‍കിയത്. ഇതോടെ ഒഴിവുള്ള നാലു സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികളായി.കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് മാറിയിരുന്നു അമീന്‍.
അഭിഭാഷകന്‍ അഭയ് ഭരദ്വാജ്, ആദിവാസി വനിതാ നേതാവ് റമീലാ ബാര എന്നിവരെയാണ് ബി.ജെ.പി. തുടക്കത്തിലെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ആകട്ടെ മുതിര്‍ന്ന നേതാക്കളായ ശക്തിസിങ് ഗോഹില്‍, ഭരത് സിങ് സോളങ്കി എന്നിവര്‍ക്ക് സീറ്റുനല്‍കി. ഇതില്‍ കോണ്‍ഗ്രസിനകത്ത് തന്നെ അതൃപ്തി ഉയര്‍ന്നു. പത്രിക നല്‍കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച നരഹരി അമീനെക്കൂടി ബി.ജെ.പി. രംഗത്തിറക്കുകയായിരുന്നു. 1994-95ല്‍ കോണ്‍ഗ്രസിന്റെ ഛബില്‍ദാസ് മേത്ത മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അമീന്‍. പട്ടേലുമാര്‍ക്കിടയില്‍ വേരുള്ള നേതാവാണദ്ദേഹം. 2012ലാണ് ബി.ജെ.പി.യിലേക്ക് മാറിയത്.
ബി.ടി.പി.യുടെ രണ്ടും എന്‍.സി.പി.യുടെ ഒന്നും വോട്ടുകള്‍ക്കുപുറമേ നാലോ അഞ്ചോ കോണ്‍ഗ്രസ് വോട്ടുകളുംകൂടി കിട്ടിയാല്‍ മൂന്നാം സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കാന്‍ ബി.ജെ.പി.ക്ക് കഴിയുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് മുതിര്‍ന്ന ദേശീയ നേതാവ് രാജീവ് ശുക്‌ളയ്ക്ക് സീറ്റുനല്‍കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റുനല്‍കുന്നതിനെതിരേ ഗുജറാത്തിലെ 20 എം.എല്‍.എ.മാര്‍ രംഗത്തുവന്നതോടെ അദ്ദേഹത്തെ മാറ്റി സോളങ്കിക്ക് അനുവദിച്ചു.









Discussion about this post