അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സുരക്ഷാ അധികൃതർ.
ഡൊണാൾഡ് ട്രംപിനോടൊപ്പം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ ഉദ്യോഗസ്ഥന്, പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാരണമാണ് പ്രസിഡണ്ടിനെ അടിയന്തരമായി പരിശോധനയ്ക്ക് വിധേയനാക്കുന്നത്.
“നിലവിൽ എനിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ല,വൈറ്റ്ഹൗസ് ഡോക്ടർമാരുടെ സുരക്ഷാ നിർദേശപ്രകാരമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്” എന്ന് ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബ്രസീൽ പ്രധാനമന്ത്രി ജൈർ ബോൾസോനാരോയുടെ മാധ്യമ വിഭാഗം മേധാവി ഫാബിയോ വജ്ഗാർട്ടനാണ് കൊറോണ സ്ഥിരീകരിച്ചത്. ഡൊണാൾഡ് ട്രംപിനോടൊപ്പം ഫ്ലോറിഡയിലെ ഒരു റിസോർട്ടിൽ ഇവർ ഒരുമിച്ച് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിരുന്നു.











