തിരുവനന്തപുരം: കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രന് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം.
1942 ആഗസ്റ്റ് 9-നു ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റി അംഗം, മാവേലിക്കര താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്കൂളില്‍ നിന്നു പുറത്താക്കി.
പിന്നീട് അതേ സ്ക്കൂളില്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്തിയത് പുതുശേരിയുടെ വിദ്യാര്‍ഥി ജീവിതത്തിലെ അവിസ്മരണീയമായ സംഭവമാണ്.
വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങള്‍.
സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് എഴുത്തച്ഛന് പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post