ഇന്ത്യയിൽ കോവിഡ്-19 ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം നൂറായി.നിയന്ത്രണങ്ങളുണ്ടെങ്കിലും വൈറസ് ബാധ പടരുന്നുണ്ട്.മഹാരാഷ്ട്രയിൽ 19-ൽ നിന്ന് രോഗികളുടെ എണ്ണം ദ്രുതഗതിയിലാണ് 31 ആയത്.
പൂനെയിൽ മാത്രം 19 പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ആളുകളിൽ വളരെ പെട്ടെന്ന് വൈറസ് പടർന്നു പിടിക്കുന്നതിനാൽ, സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജേന്ദ്ര അതിർത്തികളിലും കടുത്ത നിയന്ത്രണങ്ങളാണ് പാലിക്കുന്നത്. നേപ്പാൾ,ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിർത്തികൾ എല്ലാം തന്നെ അടച്ചു. ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ സർവീസ് നടത്തിയിരുന്ന മൈത്രി എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസ് എന്നീ രണ്ട് തീവണ്ടികൾ ഏപ്രിൽ പതിനഞ്ചാം തീയതി വരെ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
Discussion about this post