സിപിഎം നേതാവ് പി കെ ബിജുവിന്റെ ഭാര്യക്ക് കേരള സർവ്വകലാശായിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദൽഹിയിൽ കേരളത്തിൻ്റെ സ്ഥാനപതിയായി നിയമിച്ചപ്പോൾ ചില വിവരദോഷികൾ അത് വിവാദമാക്കി.
ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സർവകലാശാലയിൽ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കാൻ ഒരുങ്ങുമ്പോൾ അതും ചില ഏഴാംകൂലികൾ വിവാദമാക്കുകയാണെന്ന് ജയശങ്കർ പരിഹസിക്കുന്നു.
സഖാക്കൾക്കു വേണ്ടി സഖാക്കൾ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സർവകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ഏകെജി സെൻ്ററിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗീകരിക്കുമെന്നും ജയശങ്കർ പരിഹാസരൂപേണ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2612033375593039/?type=3&theater
Discussion about this post