മരണം വിതച്ച കൊണ്ട് ലോകം മുഴുവൻ പടരുന്ന കൊറോണാ വൈറസിനെ ചെറുക്കാൻ ശുചിത്വ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്. ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം കൈകൾ വൃത്തിയായി സൂക്ഷിക്കാനുള്ള സാമൂഹിക ബോധം ഊട്ടിയുറപ്പിക്കാനുള്ള പരിപാടിയാണ് ഇത്. വൈറസ് വാഹകനായ ഒരാൾ ഹസ്തദാനം നൽകിയാലും, മറ്റുള്ളവർ സ്പർശിക്കാൻ സാധ്യതയുള്ള ഏതെങ്കിലും ഒരു പ്രതലത്തിൽ തൊട്ടാലും അവിടെ വൈറസ് കടന്നു കൂടും. ഇവിടെ സ്പർശിക്കുന്ന മറ്റൊരു വ്യക്തിക്ക് രോഗം പെട്ടെന്ന് പകരാൻ ഇത് കാരണമാകും. ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനുള്ള മാർഗ്ഗം, കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതാണ് “ബ്രേക്കിങ് ദ് ചെയിൻ” ശുചിത്വ ക്യാംപെയിൻ.
എന്നാൽ, ഇത് കൊറോണ തടയാനുള്ള ബോധവൽക്കരണ പരിപാടിയല്ലെന്നും, മറ്റു സുരക്ഷാ മാർഗനിർദേശങ്ങൾ കൂടി ഇതിനോടൊപ്പം പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഓർമിപ്പിച്ചു.
Discussion about this post