തിരുവനന്തപുരം: കേരളത്തില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച യുകെ സ്വദേശിയാണ് ഒന്നാമത്തെയാള്‍. ഇയാൾ കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സ്പെയിനില്‍ പഠനാവശ്യത്തിനുപോയി മടങ്ങിവന്ന ഒരു ഡോക്ടറാണ് ഇയാള്‍. നിലവിൽ ഇയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അതില്‍ മൂന്നു പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് 141 രാജ്യങ്ങളിലാണ് പടര്‍ന്നുപിടിച്ചിട്ടുള്ളത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര് വീടുകളിലും, 289 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Discussion about this post