ഡല്‍ഹി: കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടാമെന്നും പരിഭ്രാന്തി വേണ്ടെന്നും സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് 150-ല്‍ താഴെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണക്കെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ഫണ്ട് രൂപീകരിക്കാം. ഇതിനായി ഇന്ത്യ ഒരു കോടി ഡോളര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം മുഴുവന്‍ ഒരു വിപത്തിനെതിരെ പോരാടുമ്പോള്‍ എല്ലാവരും വ്യത്യാസങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കണമെന്ന് ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് പറഞ്ഞു.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആശയങ്ങള്‍ പങ്കുവയ്ക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് രജ്പക്സെ വ്യക്തമാക്കി.
Discussion about this post