പത്തനംതിട്ട: കൊറോണ വൈറസ് ബാധയെന്ന് സംശയിച്ച് നിരീക്ഷണത്തിലുള്ള വല്ലന സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് മരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
വിദ്യാര്‍ഥിയും പിതാവും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും സംസ്കാരം അടക്കമുള്ള ചടങ്ങുകള്‍ കൊറോണ പ്രോട്ടോകോള്‍ പ്രകാരം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി 10 ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലാണ്.
Discussion about this post