കോവിഡ്-19 രോഗബാധയ്ക്കെതിരെയുള്ള സുരക്ഷാ മുൻകരുതലുകൾ ഒരു പടി കൂടി കടുപ്പിച്ച് ഖത്തർ മന്ത്രാലയം. രാജ്യത്തുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സർക്കാർ നിരോധിച്ചു.
ഭക്ഷണശാലകൾ തുറന്നു പ്രവർത്തിക്കുന്നതിന് വിലക്കില്ലെങ്കിലും അകത്തും പുറത്തും ഒത്തു ചേരുന്നതിനും, ഭക്ഷണം കഴിക്കുന്നതിനുമാണ് വിലക്ക്. തുറന്നു പ്രവർത്തിക്കുന്ന ഭക്ഷണശാലകളെല്ലാം തന്നെ, ആഹാരം പാർസൽ മാത്രമേ നൽകാൻ പാടൂവെന്ന് ഖത്തർ മന്ത്രാലയം അറിയിച്ചു.ട്വിറ്റർ ഒഫീഷ്യൽ പേജിലൂടെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം ഇക്കാര്യം പുറത്ത് വിട്ടത്.












