മധ്യപ്രദേശ്:മധ്യപ്രദേശ് നിയമസഭ മാര്‍ച്ച് 26 ലേക്ക് മാറ്റിവച്ചതിനെത്തുടര്‍ന്ന് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടാന്‍ഡന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചാണ് നിയമസഭാ സമ്മേളനം താത്ക്കാലികമായി നിര്‍ത്തിവെച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ ബിജെപിയുടെ എം.എല്‍.എമാര്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കൊറോണ പടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സഭ മാര്‍ച്ച് 16 വരെ നിര്‍ത്തിവെച്ചത്. 22 എംഎല്‍എമാര്‍, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.








