രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയ്ക്ക് എതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെല്ലാം കേന്ദ്രസർക്കാർ അടച്ചു.
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും താൽക്കാലികമായി അടച്ചവയിൽ ഉൾപ്പെടും.ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് താജ്മഹൽ സന്ദർശിക്കാൻ സ്വദേശികളും വിദേശികളും ഏറ്റവുമധികം തെരഞ്ഞെടുക്കുന്നത്.അതുകൊണ്ടു തന്നെ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമായിരിക്കും ഇതുകൊണ്ട് ഉത്തർപ്രദേശ് ടൂറിസത്തിന് ഉണ്ടാവുക.താജ് അടക്കം കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ ചരിത്രസ്മാരകങ്ങളും മാർച്ച് 31 വരെയാണ് അടയ്ക്കുക.
Discussion about this post