അഞ്ച് എം.എൽ.എമാരുടെ രാജിയോടെ ഗുജറാത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശങ്ക വർധിക്കുന്നു.ഇതിനിടെ, പാർട്ടിയിലെ ശേഷിക്കുന്ന 60 എംഎൽഎമാരെയും ഗുജറാത്ത് കോൺഗ്രസ് നേതൃത്വം സുരക്ഷിതമായ രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റി. രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു കൊണ്ട് സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്.
ഇനിയൊരു കൊഴിഞ്ഞു പോക്ക് തടയാനാവാത്ത വിധം പാർട്ടി നേതൃത്വം ദുർബലമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അഞ്ച് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചത്.എംഎൽഎമാരായ പ്രവീൺ മാരു, പ്രദ്യുമൻസിംഗ് ജഡേജ, സോമ കോലി പട്ടേൽ, ജെ.വി കാകദിയ, മംഗൾ സാവിത് എന്നിവരാണ് കോൺഗ്രസ് നേതൃത്വത്തിന് രാജി സമർപ്പിച്ചത്












