ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന്, മലേഷ്യ, ഫിലിപ്പീന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. മാര്‍ച്ച് 31 വരെയാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈറസ് ബാധയുടെ സാഹചര്യത്തില്‍ ചൈന, ഇറ്റലി, ഇറാന്, കൊറിയ, ഫ്രാന്‍സ്, സ്പെയിന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്ക്കും ഇന്ത്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ സമ്പര്ക്കവിലക്കുമുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 125 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്നുപേര്‍ മരിക്കുകയും ചെയ്തു.
Discussion about this post