ഡല്‍ഹി: ഇറാനിൽ കുടുങ്ങിയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് വൈറസ് പരിശോധന നടത്താന്‍ ഇന്ത്യ അയച്ച വിദഗ്ധ സംഘമാണ് രോഗ സ്ഥിരീകരണം നടത്തിയത്.
ഷിയ മുസ്ലിം വിഭാഗത്തിന്റെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയവരാണ് ഇവര്‍. അസുഖ ബാധിതരയാവരുടെ വിവരങ്ങള്‍ പുറത്തുവിട്ടു.
ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇറാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
അതേസമയം ഇറാനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 988 ആയി. 16,00 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
Discussion about this post