ബംഗളൂരു: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് കർണാടക പൊലീസിന്റെ കസ്റ്റഡിയില്‍. ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്.
റിസോര്‍ട്ടില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതിയില്ലായിരുന്നു. 21 കോണ്‍ഗ്രസ് എംഎല്‍എമാരാണ് റിസോര്‍ട്ടിലുള്ളത്.
പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് അകത്തുകടക്കാന്‍ ശ്രമിച്ചതിനാണ് ദിഗ് വിജയ് സിങിനെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തത്.
Discussion about this post